headerlogo
obituary

ഒമാനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ചു

ഒമാനിൽ നഴ്സുമാരായി ജോലി നോക്കുന്ന സിജു - മോളി ദമ്പതികളുടെ മകൾ അലേന (14) ആണ് മരിച്ചത്.

 ഒമാനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ചു
avatar image

NDR news

14 Oct 2026 02:59 PM

മസ്‌കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) മരിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

.       ഇന്നലെ മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ അലേനയുടെ മാതാപിതാക്കളായ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.      സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്നവരാണ് സിജുവും മോളിയും.18 വർഷമായി ഇവരുടെ കുടുംബം ഒമാനിൽ താമസിച്ചുവരികയാണ്. അലേനയുടെ സഹോദരൻ ആൽവിൻ ആസ്‌ത്രേലിയയിൽ വിദ്യാർഥിയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

.       കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയിലിലെ വ്യാപാരി മനോജ് നിരവത്തിന്റെ സഹോദരിയുടെ മകളാണ് അലേന.

NDR news
14 Oct 2026 02:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents