headerlogo
obituary

തൃശൂരിൽ നിന്ന് കാണാതായ 15-കാരനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും അഴിക്കോട് താപ്പിൽ ഹൗസിൽ നിസാറിന്റെ മകനുമായ അബ്ദുൾ നിഹാൽ ആണ് മരിച്ചത്.

 തൃശൂരിൽ നിന്ന് കാണാതായ 15-കാരനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

16 Oct 2026 09:40 PM

കാസർകോട്: കൊടുങ്ങല്ലൂരിൽ കാണാതായ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും അഴീക്കോട് താപ്പിൽ ഹൗസിൽ നിസാറിൻ്റെ മകനുമായ അബ്ദുൾ നിഹാൽ (15) നെ കാസർക്കോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

.     വ്യാഴാഴ്ച വൈകിട്ടോടെയാണ് കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ അബ്ദുൾ നിഹാലിനെ മരിച്ച നിയലിയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ബുധനാഴ്ച വൈകിട്ടാണ് നിഹാൽ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ വൈകിയും മുറിക്ക് പുറത്തേക്ക് നിഹാലിനെ കാണാതായതോടെയാണ് ജീവനക്കാർ വാതിൽ തുറന്ന് നോക്കിയത്.

.     ബുധനാഴ്ച രാവിലെ 6.45ഓടെ ട്യൂഷന് പോകുന്നെന്നും പറഞ്ഞാണ് നിഹാൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തിരികെയെത്താതായതോടെ നിഹാലിനെ കാണാതായതായി കുടുംബം കൊടുങ്ങല്ലൂർ പൊലസീസിൽ പരാതി നൽകി.

.    മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോടായിരുന്നു. പിന്നീട് ട്രെയിൻമാർ​ഗം കാസർകോട് എത്തി എന്നാണ് നി​ഗമനം. തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിലൂടെയാണ് മരിച്ചത് നിഹാലെന്ന് സ്ഥിരീകരിച്ചത്. നിഹാലിന്റെ 'മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

NDR news
16 Oct 2026 09:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents