ബൈക്ക് അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു
നൊച്ചാട് സ്വദേശിയായ അധ്യാപിക മുരിക്കഞ്ചേരി രാജശ്രീ (48)യാണ് മരിച്ചത്
കോഴിക്കോട്: നൊച്ചാട് സ്വദേശിനിയായ അധ്യാപിക മുരിക്കഞ്ചേരി രാജശ്രീ (48) അന്തരിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.ഭർത്താവ്: മനോജ്. മക്കൾ: നിരഞ്ജന, ദേവനന്ദ (മീഞ്ചന്ത ഗവൺമെന്റ് കോളേജിലെ ഡിഗ്രി വിദ്യാർഥിനി). അച്ഛൻ: കേശവൻ നായർ. അമ്മ: സീമന്തിനി. സഹോദരിമാർ: നിഷ (കുറ്റ്യാടി പോലീസ് സ്റ്റേഷൻ), ഷൈമ (സെയിൽസ് ടാക്സ്, കോഴിക്കോട്).

