കൊല്ലത്ത് ട്രെയിൻ തട്ടി വയോധികൻ മരിച്ചു
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല.
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി വയോധികൻ മരിച്ച നിലയിൽ. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം.ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്സ്പ്രസ് ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

