കടന്നൽ കുത്തേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു.
മണിയൂർ തെരുവിലെ തൂന്നുറ കുന്നുമ്മൽ ചന്ദ്രി (70) ആണ് മരിച്ചത്.
പയ്യോളി: മണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണിയൂർ തെരുവിലെ തൂന്നൂറ കുന്നുമ്മൽ ചന്ദ്രി (70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
. വീടിന്റെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്. ശരീരമാസകലം കടന്നൽ കുത്തേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രിയുടെ അടുത്തേക്ക് എത്താൻ ആദ്യം ആർക്കും കഴിഞ്ഞിരുന്നില്ല. തുടർന്ന് റെസ്ക്യൂ ടീം സ്ഥലത്തെത്തിയാണ് ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
. മാതാപിതാക്കൾ: ചാത്തപ്പൻ, കല്യാണി. സഹോദരങ്ങൾ: ചന്ദ്രൻ, ശൈലജ, പരേതരായ വിമല, സുഗത.

