headerlogo
obituary

സൗദിയിലെ വാഹനാപകടം: ജോബിനയുടെയും വിജയലക്ഷ്മിയുടെയും സംസ്കാരം ഇന്ന്

കഴിഞ്ഞ മൂന്നാം തീയതി സൗദിയിൽ നടന്ന വാഹനാപകടത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേർ മരിച്ചിരുന്നു.

 സൗദിയിലെ വാഹനാപകടം: ജോബിനയുടെയും വിജയലക്ഷ്മിയുടെയും സംസ്കാരം ഇന്ന്
avatar image

NDR news

20 Oct 2026 01:32 PM

കൊച്ചി: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏറ്റുമാനൂർ കുറുമള്ളൂർ സ്വദേശിയായ നഴ്സ് ജോബിന ജോണിയുടെയും (27) ,മൂന്നാർ സ്വദേശിയായ നഴ്സ് നി.വിജയലക്ഷ്മി ജഗദീഷിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ജോബിനയുടെ സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വേദഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. പുലർച്ചെ കൊച്ചിയിലെത്തിച്ച ഭൗതികശരീരം വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിന് വെക്കും. 

.    അപകടത്തിൽ മരിച്ച വിജയലക്ഷ്മിയുടെ ഭൗതികശരീരം ചെന്നൈയിലെത്തിച്ച് റോഡ് മാർഗ്ഗം തമിഴ്നാട്ടിലെ രാജ്പാളയത്തിന് സമീപം മരുത്നഗറിലെ വീട്ടിലെത്തിച്ചാണ് സംസ്കരിക്കുന്നത്. കഴിഞ്ഞ മൂന്നാം തീയതി സൗദിയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികരായ നഴ്സുമാരും ഡ്രൈവറും ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്

NDR news
20 Oct 2026 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents