വടകരയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു.
ഇരിങ്ങൽ റെയിൽവേ ഗേയ്റ്റിന് സമീപം വന്ദേ ഭാരത് ടെയിനിടിച്ച് ഇരിങ്ങ ൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്.
വടകര: വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്.ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്.
. അങ്കമാലിയിലെ കോളജിൽ പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചു കിടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. നന്ദന തൽക്ഷണം മരണപ്പെട്ടു.

