headerlogo
obituary

പയ്യോളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം യുവാവ് മരിച്ചു,

മണിയൂർ, പന്തല്ലൂർ പീടികപറമ്പത്ത് രജീഷാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും മകനും പരിക്കേറ്റു.

 പയ്യോളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം യുവാവ് മരിച്ചു,
avatar image

NDR news

21 Oct 2026 03:09 PM

പയ്യോളി:  ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണിയൂർ പന്തല്ലൂർ പീടിക പറമ്പത്ത് രജീഷാണ് മരിച്ചത്. അപകടത്തിൽ ഭാര്യ അമൃതയ്ക്കും മകൻ പ്രഫുൽദേവിനും ഗുരുതരമായി പരിക്കേറ്റു.

.      ഇന്ന് പുലർച്ചെ രണ്ടരയോടെ പയ്യോളിയിൽനിന്ന് കീഴൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നെല്യേരി മാണിക്കോത്ത് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

.      പുലർച്ചെ പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് മൂന്നുപേരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആംബുലൻസിനെ വിളിച്ചുവരുത്തുകയും പയ്യോളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ഇടപെടലിൽ പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

.      തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതാണ് രജീഷിന് മരണം സംഭവിക്കാൻ കാരണം. ഗുരുതരമായി പരിക്കേറ്റ അമൃതയും മകൻ പ്രഫുൽദേവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

NDR news
21 Oct 2026 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents