headerlogo
obituary

കൊയിലാണ്ടിയിൽ കെട്ടിടത്തിൽനിന്ന് വീണ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപമുള്ള ബി.എസ്.എം. കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് പശ്ചിമ ബംഗാൾ സ്വദേശി അഭിഷേക് (26) മരിച്ച നിലയിൽ കണ്ടത്

 കൊയിലാണ്ടിയിൽ കെട്ടിടത്തിൽനിന്ന് വീണ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു
avatar image

NDR news

22 Oct 2026 06:17 PM

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കെട്ടിടത്തിൽനിന്ന് വീണ് പശ്ചിമ ബംഗാൾ സ്വദേശി അഭിഷേക് (26) മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപമുള്ള ബി.എസ്.എം. കോംപ്ലക്സിന്റെ താഴത്തെ നിലയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെതാണ്.

.    കഴിഞ്ഞ ഏതാനും വർഷങ്ങളായി മാതാപിതാക്കൾക്കൊപ്പം കൊയിലാണ്ടിയിൽ താമസിച്ചുവരികയായിരുന്നു അഭിഷേക്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു.

.     കെട്ടിടത്തിന് സമീപത്തുള്ളവർ വിവരം അറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

.      കെട്ടിടത്തിൽനിന്ന് വീഴാനിടയായ സാഹചര്യം വ്യക്തമല്ല.

NDR news
22 Oct 2026 06:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents