headerlogo
obituary

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് പാഴൂരിലെ മെമ്പറും കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലാണ് മരിച്ചത്.

 കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു
avatar image

NDR news

22 Oct 2026 01:50 PM

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു.ബുധനാഴ്ച രാത്രി 9.30ഓടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.അതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്ന് കുറ്റിപ്പുറം പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

.      നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു അഹമ്മദ് കുട്ടി. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐ എൻ ടി യു സി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവമായിരുന്നു.

.    മൃതശരീരം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

.     കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

NDR news
22 Oct 2026 01:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents