headerlogo
obituary

കോട്ടയം പാമ്പാടിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞ് മീനടം സ്വദേശിനികളായ ആഷ്ലി ആൻ തോമസും കൃപയും ആണ് ദാരുണമായി മരണപ്പെട്ടത്.

 കോട്ടയം പാമ്പാടിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.
avatar image

NDR news

22 Oct 2026 09:38 PM

കോട്ടയം:പാമ്പാടി പതിമൂന്നാം മൈലിൽ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവതികൾ മരണപ്പെട്ടു. കോട്ടയം - കുമളി ദേശീയപാതയിലുണ്ടായ (NH 183) ഈ അപകടത്തിൽമീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ്‌ (25), പാമ്പാടി കടവുംഭാഗത്ത്‌ ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്. 

.      റോഡരികിൽ അലക്ഷ്യമായി നിർത്തിയിട്ട വാഹനത്തിന് സമീപം നിന്ന് സംസാരിക്കുകയായിരുന്ന ആളുകൾ കാരണം മുന്നിലുണ്ടായിരുന്ന ഒരു കാർ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു. ഇതോടെ പുറകിൽ സ്കൂട്ടറിൽ വരികയായിരുന്ന യുവതികളും ബ്രേക്ക് ചെയ്തെങ്കിലും സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, എതിരെ കോട്ടയത്തേക്ക് പോകുന്ന സി.എം.എസ് എന്ന സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു

.      റോഡിൽ അനാവശ്യമായി ഗതാഗത തടസ്സം സൃഷ്ടിച്ച് അപകടത്തിന് കാരണക്കാരായ ആളുകളെ കണ്ടെത്താൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

.     അപകടത്തിൽപ്പെട്ട കൃപ ഓസ്ട്രേലിയയിൽ വിദ്യാർത്ഥിനിയായിരുന്നു, ഒക്ടോബർ 19-നാണ് കൃപ നാട്ടിലെത്തിയത്.

NDR news
22 Oct 2026 09:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents