headerlogo
obituary

ബെംഗളൂരുവിൽ കോഴിക്കോട് സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ചേളന്നൂർ കോടോളി പറമ്പത്ത് ശ്രീലേഖ (52), മകൾ അനഘശ്രീ(20) മാണ് ബെംഗളുരു നെലമംഗലയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ബെംഗളൂരുവിൽ കോഴിക്കോട് സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

25 Oct 2026 02:18 PM

കോഴിക്കോട്: കോഴിക്കോട് സ്വദേശികളായ അമ്മയെയും മകളെയും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചേളന്നൂർ കോടോളി പറമ്പത്ത് ശ്രീലേഖ (52), മകൾ അനഘശ്രീ (20) എന്നിവരാണ് മരിച്ചത്. നെലമംഗലയിലെ വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

.      ബെംഗളൂരുവിലെ വ്യവസായിയും സി.പി.എം. ദാസറഹള്ളി ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡന്റുമായ അജിത്തിന്റെ ഭാര്യയും മകളുമാണ് ശ്രീലേഖയും അനഘശ്രീയും.

.     ഇരുവരുടെയും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെലമംഗല ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നെലമംഗലയിലെ വസതിയിലും ചൊക്കസാന്ദ്രയിലെ മാരുതി ലേഔട്ടിലും പൊതുദർശനത്തിന് വെച്ചു. തുടർന്ന് പീനിയയിലെ വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടത്തി.

NDR news
25 Oct 2026 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents