headerlogo
obituary

പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്പെക്ടർ ബിനീഷ് ലാൽ (50) ആണ് മരിച്ചത്.

 പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
avatar image

NDR news

26 Oct 2026 02:15 PM

ആറ്റിങ്ങൽ: പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടറും ആയ ബിനീഷ് ലാൽ (50) നെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

.       കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡൽ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്. ഭാര്യയുടെ വീടായ ആറ്റിങ്ങൽ ഊരുപോയ‌ ബി.എസ്. ഭവൻ വീട്ടിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

.     പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്പെക്ടറായി  പ്രവർത്തിച്ചിട്ടുണ്ട്.

.     ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരിയായ ദിവ്യയാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

NDR news
26 Oct 2026 02:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents