സ്കൂട്ടർ മതിലിലിടിച്ച് അപകടം പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
നരക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അജൽ പ്രവീൺ (16)മരിച്ചു
മേപ്പയൂർ:നരക്കോട് നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങരയിലെ ‘കൃഷ്ണനിലയം’ അജൽ പ്രവീൺ (16) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേർ ചികിത്സയിലാണ്.
. ഇന്നലെ രാത്രി 9.30ഓടെ നരക്കോട്–ഇരിങ്ങത്ത് റോഡിൽ നരക്കോട് വെച്ചായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.
. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം അജലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും.അച്ഛൻ: പ്രവീൺ കുമാർ. അമ്മ: മഞ്ജുഷ. സഹോദരൻ: അർജുൻ പ്രവീൺ.

