രാമനാട്ടുകരയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം
രാമനാട്ടുകര തൊട്ടുങ്ങൽ പള്ളിയുടെ സമീപം ആൾമറ ഇല്ലാത്ത കിണറ്റിൽ ആണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്
രാമനാട്ടുകര:കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിരാമനാട്ടുകര തൊട്ടുങ്ങൽ പള്ളിയുടെ പിന്നിൽ ദയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ മുൻ വശത്തുള്ള ആൾ മറയില്ലാത്ത കിണറ്റിലാണ് അജ്ഞാത മൃതദേഹം കണ്ടത് . മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
. ഇന്ന് പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം എത്തിയശേഷം മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തുടർന്ന് ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും നടത്തും.മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

