headerlogo
obituary

ചേരനല്ലൂർ അപകടത്തിൽ സസ്പെൻഷനിലായ എസ് ഐയുടെ അമ്മ കുഴഞ്ഞു വീണു മരിച്ചു

ചേരനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ കെട്ടി മനോജിന്റെ അമ്മ പാതാളം കുരീക്കാട്ടുപറമ്പിൽ എൻകെ സരസു (71) ആണ് മരിച്ചത്

 ചേരനല്ലൂർ അപകടത്തിൽ സസ്പെൻഷനിലായ എസ് ഐയുടെ അമ്മ കുഴഞ്ഞു വീണു മരിച്ചു
avatar image

NDR news

29 Oct 2026 02:41 PM

കൊച്ചി:ചേരനല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞ മനോവിഷമത്തിൽ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്.

.    17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച പോലീസിന്റെ വീഴ്ച ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്‌പെന്‍ഡ് ചെയ്തത്. മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകള്‍ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സരസുവിന് രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു.

.    സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

.    അധികം താമസിയാതെ സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്‍. മരുമക്കള്‍: സനല്‍കുമാര്‍, സുമ.

NDR news
29 Oct 2026 02:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents