വാഹനാപകടത്തിൽ പരിക്കേറ്റ ഷിഹാബ് (27) മരിച്ചു.
ഒക്ടോബർ 26 ന് രാത്രി നന്തി മേൽപാലത്തിൽ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊയിലാണ്ടി : നന്തി മേൽപ്പാലത്തിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാരങ്ങോളിക്കുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബ് (27) മരിച്ചു.
. ഒക്ടോബർ 26-ന് രാത്രി 10.30ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഷിഹാബും മനൂഫും സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽനിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാഹനം ഇടിക്കുകയാ യിരുന്നു അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി.
. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിഹാബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.

