headerlogo
obituary

താനൂരിൽ ടിപ്പർ ലോറി തട്ടി പത്ത് വയസ്സുകാരന് ദാരുണാന്ത്യം..

സഹോദരനൊപ്പം സൈക്കിളിൽ പോകുമ്പോൾ താനൂർ മൂലക്കൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫിനാൻ ആണ് മരിച്ചത്

 താനൂരിൽ ടിപ്പർ ലോറി തട്ടി പത്ത് വയസ്സുകാരന് ദാരുണാന്ത്യം..
avatar image

NDR news

31 Oct 2026 09:14 PM

താനൂർ: താനൂർ ദേവദാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും താനൂർ മൂലക്കൽ സ്വദേശി ഫൈസലിന്റെ മകനുമായ മുഹമ്മദ് ഫിനാൻ (10) ആണ് മരണപ്പെട്ടത്  

.     സഹോദരനൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ ​ഇന്ന് രാവിലെ 11. 30 ഓടെ മൂലക്കൽ ജനകീയ വായനശാലക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ടിപ്പർ ലോറി തട്ടിയാണ് അപകടം ഉണ്ടായത്..അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഫിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.      അപകടത്തിൽ കൂടെയുണ്ടായിരുന്ന സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സംഭവത്തിൽ താനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

NDR news
31 Oct 2026 09:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents