headerlogo
obituary

പിതാവ് മുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ തയ്യിലിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ ഷഫ് ഖത്ത് – മഹബൂബ് ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരണപ്പെട്ടത്

 പിതാവ് മുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം  ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
avatar image

NDR news

31 Oct 2026 10:13 AM

കണ്ണൂർ: വീടിനുമുന്നിൽ ഒന്നരവയസ്സുകാരിക്ക് പിതാവ് ഓടിച്ച കാറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. ഷഫ് ഖത്ത് – മഹബൂബ് ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരണപ്പെട്ടത്.

.    വീട്ടുമുറ്റത്ത് പിതാവ് കാർ തിരിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ഓടികാറിനടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ, ഇതറിയാതെ പിതാവ് കാർ പിന്നോട്ടെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

.       സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷഫ് ഖത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം കൈകാര്യംചെയ്തുവെന്ന കുറ്റത്തിനാണ് കേസ്

NDR news
31 Oct 2026 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents