സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി അന്തരിച്ചു.
സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന മർക്കസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോജി മാനുവൽ ആണ് അന്തരിച്ചത്
കോഴിക്കോട്: മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജോജി മാനുവൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്ട്രോക്ക് ബാധിച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
. വിദ്യാർത്ഥിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ മയനാട് യു.പി. സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സഹപാഠികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കാം.
. തുടർന്ന് കോഴിക്കോട് മാനാഞ്ചിറ ചർച്ചിൽ അന്ത്യകർമങ്ങൾ നടത്തിയ ശേഷം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും. മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി അധികൃതർ റീത്ത് സമർപ്പിക്കും.
. വിദ്യാർത്ഥിയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (തിങ്കളാഴ്ച) മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചതായി പ്രധാനാധ്യാപകൻ അറിയിച്ചു.

