headerlogo
obituary

വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വാഴക്കാട് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും എളമരം പാലക്കുഴി മൻസൂറിന്റെ മകനുമായ മുഫീദ് (16 ) ആണ് മരിച്ചത്

 വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
avatar image

NDR news

01 Nov 2026 08:05 AM

കോഴിക്കോട്: എളമരത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം ബൾബ് സ്ഥാപിക്കുന്നതിനായി വയറിംഗ് ജോലിയിൽ ഏർപ്പെട്ടതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. എളമരം പാലക്കുഴി മൻസൂറിന്റെ മകൻ മുഫീദ് (16) ആണ് മരിച്ചത്. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

.      ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ മുഫീദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.   മാതാവ്: എമിന.സഹോദരങ്ങൾ: അഹമ്മദ് ബിഷർ, അഹമ്മദ് യാസീൻ, മുഹമ്മദ് അംജദ്.മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് വാഴക്കാട് ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കും.

NDR news
01 Nov 2026 08:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents