കാണാതായ കാവുംവട്ടം സ്വദേശി വിജയനെ മരിച്ച നിലയിൽ കണ്ടെത്തി
ഒൿടോബർ 28 മുതൽ കാണാതായ നടേരിക്കാവ് കാവുംവട്ടം സ്വദേശി വിജയനെ മൂഴിക്കല്‍ വല്ലാശേരിയിലെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: കാണാതായ നടേരി കാവുംവട്ടം സ്വദേശി വിജയനെ (64) മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ നടത്തിയ തിരച്ചിലിനിടെ മൂഴിക്കമീത്തൽ ഒല്ലാശേരിയിലെ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
. ഒക്ടോബർ 28 മുതലാണ് മരുതൂർ സ്വദേശിയായ വിജയനെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരിക യായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
. കുടുംബം: ഭാര്യ സുമതി. മക്കൾ സുബീഷ്, സുബിൻ രാജ്, ആതിര. മരുമകൻ സുനീഷ്.

