headerlogo
obituary

കൊയിലാണ്ടി ബൈപ്പാസിൽ അപകടം ബൈക്ക് യാത്രികൻ മരിച്ചു

ബൈക്കും കാറും കൂട്ടിയി ടിച്ച് തലക്കളത്തൂർ പുറക്കാട്ടിരി കണ്ടം കയിൽ അശ്വിൻ (28) ആണ് മരിച്ചത്.

 കൊയിലാണ്ടി ബൈപ്പാസിൽ അപകടം ബൈക്ക് യാത്രികൻ മരിച്ചു
avatar image

NDR news

02 Nov 2026 02:32 PM

കൊയിലാണ്ടി: കൊയിലാണ്ടി- ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തലക്കുളത്തൂർ പുറാക്കാട്ടിരി കണ്ടംകയിൽ ശ്രീനിവാസന്റെയും ഗീതയുടെയും മകൻ അശ്വിൻ കെ. (28) ആണ് മരിച്ചത്.

.   തലക്കുളത്തൂർ സ്വദേശിയായ അശ്വിൻ കഴിഞ്ഞ ഒന്നര വർഷത്തോളമായി അമ്മയുടെ വീടായ പേരാമ്പ്ര കല്ലോടായിരുന്നു താമസം.ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബൈക്കും അപകടത്തിൽ തകർന്നു.

NDR news
02 Nov 2026 02:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents