തോരായി ഉക്കച്ചം കണ്ടി മറിയാസിൽ യൂസഫിന്റെ നിര്യാണത്തിൻ അനുശോചനം
മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന തോരായി ഉക്കച്ചം കണ്ടി മറിയാസിൽ യൂസഫിന്റെ നിര്യാണത്തിൻ അനുശോചനയോഗം നടത്തി
അത്തോളി:അത്തോളി ഇന്നലെ നിര്യാതനായഓറഞ്ച് ലോൺഡ്രി ഉടമയും രാഷ്ട്രീയ, മത, സാമൂഹ്യ പ്രവർത്തകനുമായ അത്തോളി തോരായി ഉക്കച്ചം കണ്ടി 'മറിയാസി'ൽ യൂസുഫ് (62). തോരായി ശാഖ മുസ്ലിം ലീഗ് ട്രഷറർ, തോരായി മഹല്ല് ജുമുഅ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്,അത്തോളി എൻ.ആർ.ഐ ഫോറം അംഗം , ഷാർജ,ദുബായ്,ഖത്തർ കെ എം സി സി അംഗം, തോരായി പഴയപള്ളി നേർച്ച കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഉക്കച്ചം കണ്ടി പരേതരായ മമ്മത് കോയയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: സീനത്ത് ചീക്കിലോട്.മക്കൾ: ജിൽഷാദ്(ഖത്തർ ), ഷന മറിയം (സഊദി). മരുമക്കൾ: ഇർഫാന കക്കോടി,ഫഹദ് എടക്കര (സഊദി). സഹോദരങ്ങൾ: ആയിശബി, ഫൈസൽ,പരേതനായ ആലി.
. യു കെ യുസഫ് മറിയാസിന്റെ വേർപാടിൽ തോരായി കിഫായത്തുസ്സിബിയാൻ മദ്രസ്സയിൽ വെച്ച് മഹല്ല് ഖതീബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച അനുശോചന യോഗത്തിൽ എ. കെ. ഷമീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. തോരായി മഹല്ല് പ്രസിഡന്റ് മമ്മു ഷെമാസ് അധ്യക്ഷത വഹിച്ചു.അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ, സാജിത് കോറോത്ത്,ഗ്രാമ പഞ്ചായത്ത് അംഗം എ. കെ. കുഞ്ഞായൻ കുട്ടി,അജിത്കുമാർകരുമുണ്ടേരി,ടി. കെ. കൃഷ്ണൻ,വി. വി. ദിനേശൻ മാസ്റ്റർ,എ. പി. അബ്ദുറഹിമാൻ, ശാക്കിർ പി. ടി.,സി.കെ.അബ്ദുറഹിമാൻ, എം. റംഷാദ് മാസ്റ്റർ,വി. ടി. കെ. ഷിജു,സഈദ് ബാഖവി, ടി. പി. ഹമീദ്,ഡി. ദിലീഷ് കുമാർ,എം. മുജീബ്മാസ്റ്റർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.മഹല്ല് സെക്രട്ടറി ജലീൽ പാടത്തിൽ നന്ദിയും പറഞ്ഞു.

