പ്രശസ്തനായ സിനിമാ മേക്കപ്പ് മാൻ പാണ്ഡ്യൻ (75)അന്തരിച്ചു
1978 ൽ ഇറങ്ങിയ മദാലസ എന്ന സിനിമയിലൂടെ മേക്കപ്പ്മാനായ പാണ്ഡ്യൻ ചെന്നെയിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്.
ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്തനായ മേക്കപ്പ്മാൻ പാണ്ഡ്യൻ (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്.
. നടൻ സത്യന്റെ മേക്കപ്പ്മാൻ കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസ്സിൽ സിനിമാ മേഖലയിലേക്ക് കടന്നുവന്ന പാണ്ഡ്യൻ, 1978-ൽ പുറത്തിറങ്ങിയ ‘മദാലസ’യിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. പ്രേംനസീർ, രജനികാന്ത്, എൻ.ടി. രാമറാവു, കമൽഹാസൻ, മോഹൻലാൽ തുടങ്ങി ഫഹദ് ഫാസിൽ വരെയുള്ള വിവിധ തലമുറകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകർക്കും താരങ്ങൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ‘കുറുക്കന്റെ കല്യാണം’ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ‘ഹൃദയപൂർവ്വം’ വരെ പാണ്ഡ്യന്റെ സാന്നിധ്യമുണ്ടായിരുന്നു. 2001-ൽ പുറത്തിറങ്ങിയ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്

