പ്രതിശ്രുത വധു കുഴഞ്ഞു വീണ് മരിച്ചു.
നവംബർ 8 ന് വിവാഹം നടക്കാനിരിക്കെ ബി എഡ് വിദ്യാർത്ഥിനിയായ ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്
കണ്ണൂര്‍: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശികളായ സി.പി പോക്കറിന്റെയും കെ.വി റമീസയുടെയും മകള്‍ ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്.
. കുറുമാത്തൂര്‍ വിഎച്ച്‌സി സ്‌കൂളില്‍ അധ്യാപക പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ശ്രീകണ്ഠപുരത്തെയും തുടര്‍ന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
. നവംബര്‍ എട്ടിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ യുവതിയുടെ വിയോഗം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാനോവായി. സഹോദരന്‍: മുഹമ്മദ് റാസി (വിദ്യാര്‍ത്ഥി യേനപോയ കോളേജ് മംഗളൂരു)

