headerlogo
obituary

കാർഗിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ജവാൻ മരിച്ചു.

കോഴിക്കോട് ചേളന്നൂർ സ്വദേശി ഒറ്റപിലാകണ്ടിയിൽ ഹവിൽദാർ അരുൺ രാജ് (40) ആണ് മരിച്ചത്.

 കാർഗിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ജവാൻ മരിച്ചു.
avatar image

NDR news

06 Nov 2026 09:24 PM

ലഡാക്ക്: കാർഗിൽ-ദ്രാസ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ മലയാളി സൈനികൻ ഉൾപ്പെടെ രണ്ട് ജവാന്മാർ മരണപ്പെട്ടു. കോഴിക്കോട് ചേളന്നൂർ പെരുമ്പയിൽ ഒറ്റ പിലാകണ്ടിയിൽ ഹവിൽദാർ എസ് ആർ അരുൺ രാജ് (40) ആണ് അപകടത്തിൽ മരിച്ച മലയാളി.

      ജവാന്മാർ സഞ്ചരിച്ചിരുന്ന മിലിട്ടറി വാഹനം റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ഏകദേശം 600 അടി താഴ്ചയുള്ള ഗർത്തത്തിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

.     ഇന്ത്യൻ സൈന്യത്തിലെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (MEG) ഹവിൽദാർ ആയ അരുൺ രാജ് 21 വർഷമായി രാജ്യത്തിനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

.      പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ് .ഭാര്യ: രേഷ്മ മകൾ : ആദ്യ അരുൺ (ഒന്നാം ക്ലാസ് വിദ്യാർത്ഥി കേന്ദ്രീയ വിദ്യാലയം കോഴിക്കോട്). സഹോദരൻ : അഖിൽ രാജ് .

NDR news
06 Nov 2026 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents