കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് സോനു സുധീഷ് (24) ആണ് മരിച്ചത്
എലത്തൂർ : പുതിയങ്ങാടി അത്താണിക്കലിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.ചേമഞ്ചേരി കാട്ടിലപ്പീടികപള്ളിയാറക്കൽ സോനു സുധീഷ് (24) ആണ് മരണപ്പെട്ടത്
. ഇന്നലെ (ഞായർ)രാത്രി 9.20 ഓടെയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങിയെന്നാണ് വിവരം.നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് യുവാവിനെ ഉടൻ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
. അമ്മ: ബീന. അച്ഛൻ: സുധീഷ്. സഹോദരി: സൂര്യ.

