വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ചു.
വളയം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും എക്സൈസ് ഉദ്യോഗസ്ഥൻ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകളുമായ ജൂവൽ ലക്ഷ്മി (13) ആണ് മരിച്ചത്.
നാദാപുരം: വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥൻ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി (13) ആണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയാണ് അമ്മ.
. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
. വളയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ട ത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

