യുവാവ് സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഏഴുകുളം കരിയാത്തൻകാവ് നടിവിലക്കണ്ടി ഷംസീദ് (34) ആണ് പാലോളി മുക്കിലെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കൂട്ടാലിട : തൃക്കുറ്റിശ്ശേരി പാലോളി മുക്കിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
. കരിയാത്തൻകാവ് എഴുകുളം സ്വദേശിയായ നടുവിലക്കണ്ടി ഷംസീദിനെ (34) ആണ് സുഹൃത്തായ പാലോളി മുക്കിലെ കരുവള്ളിമീത്തൽ രാജൻ ചെട്ടിയാരുടെ വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് .
. ബുധനാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ഷംസീദ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. വൈകിട്ട് രാജൻ വീട്ടിലെത്തിയപ്പോഴാണ് ഷംസീദിന് മരിച്ച നിലയിൽ കണ്ടത് . ജനപ്രതിനിധികളും നാട്ടു കാരും വിവരമറിയിച്ചതിനെ തുടർന്ന് ബാലുശ്ശേ രി പൊലീസ് സ്ഥലത്തെ ത്തി അന്വേഷണം ആരം ഭിച്ചു. പിതാവ്: അബ്ദുറഹ്മാൻ കുട്ടി. മാതാവ്: സുബൈദ. ഭാര്യ: ഷാന. മകൻ: ആഖിബ് റഹ്മാൻ. സഹോദരൻ: ഷംനാസ്

