headerlogo
obituary

ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

കൂത്താളി സ്വദേശി സവിത (42) ആണ് മരിച്ചത്. നടുവണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നു.

 ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി
avatar image

NDR news

13 Nov 2026 10:12 PM

പേരാമ്പ്ര: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. കൂത്താളി സ്വദേശി സവിത (42) ആണ് മരിച്ചത്. വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സവിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

.     സ്‌പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ബാബു ജോലിക്ക് പോയതായിരുന്നു. രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്. ഇവരും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.

.      സവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നും വീടും സ്ഥലവും ഈടുനല്‍കി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ 5 ലക്ഷം രൂപയോളം ഇവര്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ പലിശയടക്കം നിലവില്‍ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറിയെന്നാണ് വിവരം.

.    വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്നാണ് വിവരം. ജപ്തി നടപടികൾ ആരംഭിക്കാനിരിക്കെയാണ് കടുംകൈ ചെയ്തത്.

NDR news
13 Nov 2026 10:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents