headerlogo
obituary

അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

പേരാമ്പ്രയിലെ ലോഡ്ജിൽ ഉത്തർപ്രദേശ് സ്വദേശിയായ ഡാനിഷിനെ (22)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
avatar image

NDR news

18 Nov 2026 08:28 AM

പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജ് മുറിയിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശി ഡാനിഷ് (22) ആണ് മരിച്ചത്.

.      പേരാമ്പ്ര ചേനോളി റോഡിലെ കൈരളി ലോഡ്ജിലാണ് സംഭവം. കഴിഞ്ഞ നാലുവർഷമായി പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു ഡാനിഷ്. നാലുദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു.

.      മുറിയിൽ ഡാനിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സഹപ്രവർത്തകർ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

NDR news
18 Nov 2026 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents