ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ഓടനാവട്ടം ചാമവിള വീട്ടിൽ അനിൽ കുമാറിന്റെ മകൻ ദേവദർശ് (11) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.
ഓയൂർ: കൊല്ലം കൊട്ടാരക്കരയിൽ ഓയൂരിൽ ആറാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചാമവിള വീട്ടിൽ അനിൽ കുമാർ, രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
. കടയ്ക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ദേവദർശ്. മാതാവ് രേഷ്മ ചാത്തന്നൂരിൽ കൃഷി വകുപ്പ് ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തി ദേവദർശിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ ജനൽ കമ്പികളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. പിതാവ് അനിൽകുമാർ ലോറി ഡ്രൈവർ ആണ്.

