മലയാള ചലച്ചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു
പ്രശസ്ത മലയാളം നടൻ ബാലൻ കെ നായരുടെ മകനും സിനിമ നടനുമായ മേഘനാഥൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
കോഴിക്കോട്: പ്രശസ്ത മലയാള ചലച്ചിത്ര-സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്
. പ്രശസ്ത നടൻ ബാലൻ കെ. നായരുടെ മകനാണ്. ഭാര്യ സുസ്മിത, ഏകമകൾ പാർവതി.അസ്ത്രം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെങ്കോൽ, പഞ്ചാഗ്നി, ചമയം, ഈ പുഴയും കടന്ന്, കൂമൻ തുടങ്ങി അൻപതിലധികം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പാലക്കാട് ഷൊർണൂരിലെ വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്

