കുറ്റ്യാടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു.
കാക്കുന്നി സ്വദേശി പടിഞ്ഞാറെക്കണ്ടി ലിജീഷ് (42) ആണ് മരിച്ചത്.
കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കുറ്റ്യാടി കാക്കുനി സ്വദേശി പടിഞ്ഞാറേ കണ്ടി ലിജീഷ്(42) ആണ് മരണപ്പെട്ടത്.ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരേങ്കോടൻ്റെ നേതൃത്വത്തിൽവളണ്ടിയർമാർ പുഴയിൽ നടത്തിയ തെരച്ചലിൽലിജീഷിനെ കണ്ടെത്തി ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.1മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

