headerlogo
obituary

തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദേശീയ പാതയിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ തൂവക്കോട് താഴെ പൊയിൽ അഭിനന്ദ് ശങ്കർ (24) ആണ് മരിച്ചത്

 തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
avatar image

NDR news

27 Nov 2026 10:30 AM

തിരുവങ്ങൂര്‍ :ദേശീയപാതയില്‍തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു.തൂവക്കോട് താഴെ പൊയിൽ അഭിനന്ദ് ശങ്കർ (24) ആണ് മരിച്ചത് .ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.സ്പീഡ് ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയും തിരുവങ്ങൂരില്‍ നിന്നും സ്പീഡ് ട്രാക്കിലേക്ക് കയറുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത് . ലോറി ഇടിച്ചതിന് പിന്നാലെ ബൈക്ക് അല്പം മുന്നോട്ടേക്ക് തെറിച്ചു നീങ്ങുകയും ബൈക്ക് യാത്രികനായ യുവാവ് താഴെവീണ് ഇയാളുടെ മുകളിലൂടെ ലോറി കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

.     മുൻ ചേമഞ്ചേരി പഞ്ചായത്ത് അംഗം രാധാകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിനന്ദ് ശങ്കർ.കാട്ടിലെ പീടികയിലെ പെയിന്റ് കടയിൽ ജോലിക്കു പോകുമ്പോഴാണ് അപകടം.

NDR news
27 Nov 2026 10:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents