headerlogo
politics

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും സമുചിതമായി ആഘോഷിച്ചു.

 നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
avatar image

NDR News

15 Aug 2021 04:34 PM

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും സമുചിതമായി ആഘോഷിച്ചു.

നടുവണ്ണൂർ കച്ചേരികുന്ന് റെസിഡൻസ്  അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ വെള്ളോട്ട് അങ്ങാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്തഭടൻ  ശ്രീ വിജയദാസ് പതാക ഉയർത്തി. ചടങ്ങിൽ ബാലകൃഷ്ണൻ നടുക്കണ്ടി, ബാബു ടി സി, രാഘവൻ പുതിയപറമ്പിൽ, ഗിരീഷ്.ടി ആർ. ഉണ്ണി, താറുവയികുട്ടി  തുടങ്ങിയവർ പങ്കെടുത്തു.

രാജീവ് ഗാന്ധി എഡ്യുക്കേഷനൽ & ചാരിറ്റബ്ൾ ട്രസ്റ്റ് കീഴ്ക്കോട്ട് കടവിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റിട്ട. മേജർ ശ്രീ.സേതുമാധവൻ പതാക ഉയർത്തി. സെക്രട്ടറി സി.പി പ്രദീപൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസി.ഷൈജമുരളി അധ്യക്ഷം വഹിച്ചു. സി.മൊയ്തീൻ കുഞ്ഞി മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ പ്രഥമാധ്യാപകൻ ശ്രീ. കെ.വി. പ്രമോദ്  ദേശീയ പതാകയുയർത്തി. ചടങ്ങിൽ അദ്ധ്യാപകരായ സർവ്വശ്രീ .ചിത്രാനന്ദൻ , സിബി അലക്സ്, ബിജീഷ്, ശ്രീജേഷ്, ദിവ്യ, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ജോഷി, അഖിൽ രാജ്. എ.പി, ബിബിൻ രാജ്. എം.ആർ, കെ.സി. പ്രകാശൻ എന്നിവർ പങ്കെടുത്തു.

NDR News
15 Aug 2021 04:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents