അവഗണനക്കെതിരെ ബിജെപി കൂത്താളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
ക്ഷേമ പദ്ധതികളിലെ ഭരണസമിതി വിവേചനത്തില്‍ പ്രതിഷേധിച്ചും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു ധര്‍ണ്ണ

കൂത്താളി. ക്ഷേമ പദ്ധതികളിലെ ഭരണസമിതി വിവേചനത്തില്‍ പ്രതിഷേധിച്ചും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും ബിജെപി കൂത്താളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, വാക്സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക,ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
കൂത്താളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനന്മക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി ആനൂകൂല്യങ്ങള്‍ പക്ഷപാതപരമായി വിതരണം ചെയ്യുന്ന ഭരണ സമിതി നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
തയ്യില്‍ വിജയന്‍ ആദ്ധ്യക്ഷം വഹിച്ചു.എ. ബാലചന്ദ്രന്‍,പി.കെ.ധനേഷ് കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ രാജന്‍, അഖില്‍ കൂത്താളി, പി.കെ.രാഹുല്‍, കെ.സദാനന്ദന്‍, പി.കെ. കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.