ഹര്‍ത്താലിന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനം
കേരള ഹര്‍ത്താലിന് പിന്തുണയുമായി നാടെങ്ങും പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി
കോഴിക്കോട്. കേരള ഹര്‍ത്താലിന് പിന്തുണയുമായി നാടെങ്ങും പ്രകടനങ്ങള്‍. കർഷക സംഘം കോഴിക്കോട്സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബാബു പറശ്ശേരി പൊതുയോഗം ഉദ്ഘാടനംചെയ്തു. എം ആർ ഹരീഷ് ആദ്ധ്യക്ഷം വഹിച്ചു. സി ബാലു, അബുലൈസ്, പി ഹരിദാസൻ എന്നിവർ സംസാരിച്ചു.
കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന കേരള ഹർത്താലിന് പിന്തുണയുമായി കോഴിക്കോട് ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സംയുക്ത കർഷകസമിതി നേതൃത്വത്തിലാണ് പ്രകടനം നടന്നത്. കോഴിക്കോട് പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റിയ ശേഷം എൽഐസി കോർണറിൽ സമാപിച്ചു.
സമാപന യോഗം സി പി അബ്ദുറഹിമാൻ ഉദ്‌ഘാടനംചെയ്തു. കെ അനിൽകുമാർ അധ്യക്ഷം വഹിച്ചു.എസ് പി അബ്ദുറഹിമാൻ, ടി വി വിജയൻ, ഇ കെ വർഗീസ്, കെ മനോജ് എന്നിവർ സംസാരിച്ചു.

