സിപിഐഎം ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികളായി അച്ഛനും മകനും
വളയം ലോക്കൽ സമ്മേളനത്തിലാണ് ഈ അപൂർവ സംഗമം

വടകര: സി.പി.ഐ.എം. വളയം ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികളായി അച്ഛനും മകനും. കെ. ടി. പപ്പനും മകൻ അമൽനാഥ് പപ്പനുമാണ് ഈ അപൂർവ വാർത്തയിൽ ഇടംനേടിയത്. കെ.ടി. പപ്പൻ നിരവ് ബ്രാഞ്ച് സെക്രട്ടറിയും മകൻ അമൽനാഥ് പപ്പൻ ഡി.വൈ.എഫ് ഐ. വളയം മേഖലാ എക്സിക്യൂട്ടീവ് അംഗവുമാണ്.
ലോക്കൽ സമ്മേളനം മഞ്ചാന്തറ സി.പി. മുക്കിൽ കെ.വി.കണ്ണൻമാസ്റ്റർ നഗറിൽ വെച്ചു നടന്നു. പി.പി. ചാത്തുവും ടി.പി. ബിനീഷും സമ്മേളനത്തിന് നേതൃത്വം നൽകി. സമ്മേളനത്തിൽ എം. ദിവാകരനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എം.പി. വാസു, ടി. അജിത, കെ.എൻ. ദാമു, പി.പി. ജിനേഷ് എന്നിവർ പങ്കെടുത്തു.