കൽപ്പത്തൂരിൽ ചോയി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടിപി രാമകൃഷ്ണൻ നിർവഹിച്ചു
പേരാമ്പ്ര : കൽപത്തൂരിലെ കെ. ചോയി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. 1950 മെയ് 19നാണ് കെ. ചോയി രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താനായി നിർമിച്ച സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര മണ്ഡലം എംഎൽഎയുമായ ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനവും ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് പി. എൻ. ശാരദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. കുഞ്ഞമ്മദ് മാസ്റ്റർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സതീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം കെ. സി. ബാബുരാജ് സ്വാഗതം പറഞ്ഞു.

