കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ ബിജെപിയ്ക്ക് സഹായകമാകുന്നുവെന്ന് പി.എം. സുരേഷ് ബാബു
ബിജെപിയ്ക്ക് ശക്തമായൊരു ബദലായി വളരാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല
പേരാമ്പ്ര. ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വമെടുക്കുന്ന നിലപാടുകള്‍ ബിജെപിയ്ക്ക് സഹായകമാവുകയാണെന്ന് എന്‍സിപി നേതാവ് പി.എം. സുരേഷ് ബാബു. എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയ്ക്ക് ശക്തമായൊരു ബദലായി വളരാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അതേ സമയം ഓരോ വിഷയത്തിലും കോണ്‍ഗ്രസ് നടത്തുന്ന ഇടപെടലുകള്‍ ബിജെപിയ്ക്ക് വളമായി മാറുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഒട്ടും സഹായകരമല്ല.
സുരേഷ് ബാബു പറഞ്ഞു.ചടങ്ങില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ. കുഞ്ഞികൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.പി.പി. രാമകൃഷ്ണന്‍,പി.കെ.എം. ബാലകൃഷ്ണന്‍, പ്രതീഷ് നടുക്കണ്ടി,ബാലന്‍ കിഴക്കയില്‍,ടി.വി.മാധവിയമ്മ, അജിത കുന്നത്,കെ.കെ.രാജേഷ് ,അഷ്റഫ് മേപ്പയ്യൂര്‍,ഒ. രാജന്‍ എന്നിവര്‍ സംസാരിച്ചു.ശ്രീനി മനത്താനത്ത് സ്വാഗതവും സഫ മജീദ് നന്ദിയും പറഞ്ഞു.

