തിരുവമ്പാടി അങ്ങാടിയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മാര്‍ച്ച് നടത്തി
ശക്തമായി മഴ പെയ്താൽ അങ്ങാടിയിൽ വെള്ളം നിറയുകയും കടകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയുംചെയ്യുന്നത് നിത്യസംഭവമായി മാറി

തിരുവമ്പാടി: അങ്ങാടിയിലെ ഓവു ചാലുകളിലെ മാലിന്യം നീക്കം ചെയ്യാത്തത് കാരണം വെള്ളപ്പൊക്ക കെടുതിയുണ്ടാക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് സിപിഐ എം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും നടത്തി.ഏരിയാ കമ്മിറ്റിയംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
ശക്തമായി മഴ പെയ്താൽ അങ്ങാടിയിൽ വെള്ളം നിറയുകയും കടകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിക്കുകയുംചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. നിരവധി തവണ പഞ്ചായത്ത് അതികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഓവുചാലുകൾ വൃത്തിയാക്കാൻ നടപടിയുണ്ടാവുന്നില്ലെന്ന് പാര്‍ട്ടി ആരോപിച്ചു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ് ആധ്യക്ഷം വഹിച്ചു.
വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽ ഖാൻ, സി ഗണേഷ് ബാബു, പി ജെ ജിബിൻ കെ എം മുഹമ്മദാലി, എസ് ജയപ്രസാദ്, തുടങ്ങിയവർ സംസാരിച്ചു.മാര്‍ച്ചിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുമായി നടത്തിയ ചർച്ചയിൽ രണ്ട് ദിവസത്തിനകം ഓവുചാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകിയതിനാല്‍ പ്രതിഷേധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.