headerlogo
politics

ഇന്ധന വിലകുറയ്ക്കാത്ത കേരള സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്ന് സി. പി. എ. അസീസ്

മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

 ഇന്ധന വിലകുറയ്ക്കാത്ത കേരള സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്ന് സി. പി. എ. അസീസ്
avatar image

NDR News

08 Nov 2021 09:53 PM

മേപ്പയ്യൂർ: പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പഞ്ചാബ്,തമിഴ്നാട്,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പെട്രോളിന് അധികനികുതി വേണ്ടെന്നു വെക്കാൻ തയ്യാറായത് പോലെ കേരളത്തിലെ ഇടതു സർക്കാർ നികുതി ഒഴിവാക്കാതെ സമരം നടത്തുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്‌. സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞു ഇന്ധന വിലകുറയ്ക്കാത്ത കേരള സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      ഇന്ധനനികുതി കുറയ്ക്കുക, കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എ. അസീസ്‌. ഉദ്ഘാടനം ചെയ്തു. 

       പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് എം.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം. എം. അഷറഫ് സ്വാഗതവും ട്രഷറർ അൻവർ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.

      കെ. എം. എ. അസീസ്, മുജീബ് കോമത്ത്, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കെ. ലബീബ് അഷറഫ്, കെ. പി. ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംസാരിച്ചു. കീഴ്പോട്ട് അമ്മത്, പി. ടി. അബ്ദുള്ള, ടി. എം. മായൻ കുട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NDR News
08 Nov 2021 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents