ഇന്ധന നികുതി: പേരാമ്പ്ര സിവിൽ സ്റ്റേഷനിലേക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ബഹുജന മാർച്ചും ധർണയും
മാർച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതി നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ സിവിൽസ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന മാർച്ച് പേരാമ്പ്ര സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. സംസ്ഥാന വ്യാപകമായി 280 സർക്കാർ ഓഫീസുകളിലേക്ക് നടത്തുന്ന ദ്വിമുഖ സമരത്തിൻ്റെ ഭാഗമായാണ് മാർച്ച്.
മാർച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ രാജൻ മരുതേരി, ഇ. വി. രാമചന്ദ്രൻ, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ. പി. വിജയൻ, കെ. എ. ജോസുകുട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്. സുനന്ദ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് വി. ടി. സൂരജ് എന്നിവർ പങ്കെടുത്തു.
ഇ. ടി. സത്യൻ, കെ. സി. രവീന്ദ്രൻ, ജിതേഷ് മുതുകാട്, പി. സി. കാർത്യായനി, കെ. എം. ദേവി, പി. എം. പ്രകാശൻ, പ്രകാശൻ കന്നാട്ടി, മോഹൻ ദാസ് ഓണിയിൽ, ഇ. പി. മുഹമ്മദ്, പി. എസ്. സുനിൽകുമാർ, പി. സി. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധുകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ രാജൻ കെ. പുതിയേടത്ത് സ്വാഗതവും അശോകൻ മുതുകാട് നന്ദിയും പറഞ്ഞു.