കോട്ടൂരില്‍ മുസ്ലിം ലീഗ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ ഡോ.എം.കെ. മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കൂട്ടാലിട കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി.സി. നാസര്‍ , വി ഇബ്രാഹിം എന്നിവരെ അനുസ്മരിച്ചു. എം.എല്‍എയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ തന്നെ നല്‍കിയ നേതാവായിരുന്നു പിസി നാസറെന്ന് ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മൂന്നര പതിറ്റാണ്ടിലധികം മത സാമൂഹ്യ കാര്‍ഷിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ഇബ്രാഹിമിന്റെ വിയോഗവും നമുക്ക് തീരാ നഷ്ടമാണെന്നും എം.എല്‍.എ പറഞ്ഞു. എം.പി.ഹസന്‍ കോയ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു.
മുന്‍ എം.എല്‍.എ.,വി.എം. ഉമ്മര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നേതാക്കളായ എസ്.പി. കുഞ്ഞമ്മദ്, സാജിദ് കോറോത്ത്,എം.കെ. അബ്ദുസമദ്, എസ്.കെ. അസൈനാര്,ഷാഹുല്‍ ഹമീദ്, എം.കെ. പരീദ്, എം.പോക്കര്‍ കുട്ടി, ചേലേരി മമ്മുക്കുട്ടി, വാവോളി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.