സിപിഐഎം പേരാമ്പ്ര ഏരിയ സമ്മേളനം സമാപിച്ചു
എം. കുഞ്ഞമ്മദിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു

പേരാമ്പ്ര: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സി.പി. ഐ. എം. പേരാമ്പ്ര ഏരിയ സമ്മേളനം സമാപിച്ചു. പേരാമ്പ്ര സുരഭി അവന്യൂവിൽ ഒരുക്കിയ ചെക്കോട്ടി നഗറിൽ നടന്ന സമ്മേളനത്തിൽ എം. കുഞ്ഞമ്മദിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇദ്ദേഹം നിലവിൽ സുഭിക്ഷയുടെ ചെയർമാനും പേരാമ്പ്ര മണ്ഡലം വികസന മിഷൻ കൺവീനറുമാണ്.
എൻ. പി. ബാബു, ടി. കെ. ലോഹിതാക്ഷൻ, പി. ബാലൻ അടിയോടി, കെ. വി. കുഞ്ഞിക്കണ്ണൻ, സി. കെ. ശശി, ടി. പി. കുഞ്ഞനന്തൻ, കെ. സുനിൽ, കെ. ടി. രാജൻ, കെ. കെ. ഹനീഫ, പി. എം. കുഞ്ഞിക്കണ്ണൻ, എം. വിശ്വൻ, കെ. പി. ബിജു, എസ്. കെ. സജീഷ്, പി. പ്രസന്ന, എ. സി. സതി, കെ. കെ. രാജൻ, പി. എൻ. പ്രവീൺ, കെ. രാജീവൻ, പി. പി. രാധാകൃഷ്ണൻ, ഉണ്ണി വേങ്ങേരി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.