ചേമഞ്ചേരിയില്‍ ആര്‍എസ്എസ് പഥ സഞ്ചലനവും സാംഘിക്കും നടത്തി
പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വച്ചാണ് സാംഘിക്ക് നടത്തിയത്

പൂക്കാട്: ചേമഞ്ചേരി മണ്ഡലത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പഥ സഞ്ചലനവും സാംഘിക്കും സംഘടിപ്പിച്ചു. തുവ്വക്കോട് പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പഥ സഞ്ചലനത്തില്‍ പൂര്‍ണ്ണ ഗണ വേഷ ധാരികളായ നൂറ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വച്ചാണ് സാംഘിക്ക് നടത്തിയത്.
രാഷ്ട്രീയ സ്വയം സേവക സംംഘത്തിന്റെ സഹ പ്രാന്ത ബൗദ്ധികാ ശിഷ്യ പ്രമുഖ് ടി.പി. സുരേഷ് ബാബു മുഖ്യാതിഥിയായി . മാനനീയ സഹ ഗണ സംഘ ചാലക് സി.എം. രാമകൃഷ്ണന്‍, ജില്ല കാര്യ വാഹ് പി.ടി. ശ്രീലേഷ് എന്നിവരും പങ്കെടുത്തു. മണ്ഡല്‍ സഹ കാര്യവാഹ് പി.കെ. ശ്രീലേഷ് സ്വാഗതം പറഞ്ഞു.
പി.കെ.ഷ്യാംജിത്ത്, യു.കെ. ബിനു, വി. ജിഷ്ണുറാം എന്നിവര്‍ പഥ സഞ്ചലനത്തിനും സാംഘിക്കിനും നേതൃത്വം നല്‍കി.