വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഏഴിന് തുറയൂരിൽ
പ്രതിഷേധ സംഗമം ഖാദി അബുബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും

തുറയൂർ : വഖഫ് ബോർഡ് നിയമനങ്ങൾ പി. എസ്. സിക്ക് വിട്ട സർക്കാർ നടപടിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുറയൂർ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് കോഓർഡിനേഷൻ സമിതി അറിയിച്ചു. ഡിസംബർ 7 ന് നാലു മണിക്ക് പയ്യോളി അങ്ങാടിയിൽ നടക്കും.
വൈകിട്ട് 4 മണിക്ക് പാലച്ചുവടിൽ നിന്നും ആരംഭിക്കുന്ന റാലി, പാലം ജംഗ്‌ഷൻ വഴി പയ്യോളി അങ്ങാടിയി ൽ സമാപിക്കും. പയ്യോളി അങ്ങാടിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഖാദി അബുബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഈദ് ഇലങ്കമേൽ, മുഹമ്മദ് തർകവി ദാരിമി, വി. വി. അമ്മെദ് മാസ്റ്റർ എന്നിവർ സംസാരിക്കും.
കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി. പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ അഹ്മദ് തോലേരി, വി. വി. അമ്മദ് മാസ്റ്റർ, എം. ടി. അഷ്‌റഫ്, സി. എ. നൗഷാദ് മാസ്റ്റർ, കുറ്റിയിൽ റസാഖ്, നസീർ പൊടിയാടി എന്നിവർ സംസാരിച്ചു. ചടങ്ങിന് മുനീർ കുളങ്ങര സ്വാഗതം പറഞ്ഞു.