മുസ്ലിം കോഡിനേഷൻ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും, പ്രതിഷേധ സംഗമവും; 7 ന് മേപ്പയ്യൂരിൽ
പ്രതിഷേധ സംഗമം അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും

മേപ്പയ്യൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം കോഡിനേഷൻ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും, പ്രതിഷേധ സംഗമവും ഡിസംബർ 7 ന് വൈകീട്ട് 3.30ന് മേപ്പയ്യൂരിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.
മേപ്പയ്യൂരിൽ ചേർന്ന കോഡിനേഷൻ സമിതി യോഗം കെ. എൻ. എം. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി മൗലവി ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീൻ സ്വാഗതവും എം. കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
ചെയർമാൻ കെ. നിസാർ റഹ് മാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. കെ. എ. ലത്തീഫ്, പി. പി. ബഷീർ, കെ. എം. കുഞ്ഞമ്മത് മദനി, കെ. സിറാജ്, എം. എം. അഷറഫ്, കൊടുമ്മയിൽ അസ്സയിനാർ, പി. കുഞ്ഞമ്മത്, കെ. പി. മുഹിയുദ്ദീൻ, സി. സി. അബ്ദുള്ള, കെ. കെ. അബ്ദുള്ള, ടി. കെ. അബ്ദുള്ള, കെ. കെ. കുഞ്ഞബ്ദുള്ള, മുജീബ് കോമത്ത്, വി. വി. നസ്റുദീൻ എന്നിവർ സംസാരിച്ചു.